കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് തിരുത്തി. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി. എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. നിയമന അസോസിയേറ്റ് പ്രൊഫസറാകാനുളള യുജിസി യോഗ്യത പ്രിയയ്ക്കില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രവര്‍ത്തന പരിചയം കണക്കാക്കിയതില്‍ സിംഗിള്‍ ബെഞ്ചിന് പിഴവ് പറ്റിയെന്ന് പ്രിയയുടെ അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് പുതിയ ഉത്തരവ്.
നേരത്തേ, പ്രിയ ഉള്‍പ്പെട്ട നിയമന പട്ടികയും ഹൈക്കോടതി മരവിപ്പിച്ചിരുന്നു. നിയമനം സംബന്ധിച്ച നടപടി ക്രമങ്ങള്‍ വീണ്ടും നടത്തണമെന്നും യോഗ്യതകള്‍ അടക്കം സെലക്ഷന് കമ്മിറ്റി പുന:പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിയമന അസോസിയേറ്റ് പ്രൊഫസറാകാനുളള യുജിസി യോഗ്യത പ്രിയയ്ക്കില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. യുജിസി മാനദണ്ഡങ്ങളെ മറികടന്ന് കോടതിക്ക് ഒന്നും ചെയ്യാനാകില്ല. എട്ടു വര്‍ഷത്തെ അധ്യാപക പ്രവര്‍ത്തന പരിചയമാണ് യോഗ്യത. ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്ന പ്രവര്‍ത്തന പരിചയം തന്നെയാണ് യോഗ്യത. അല്ലാതെ, മറ്റു പദവികളില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കാനാകില്ല. ആകെയുള്ള പ്രവര്‍ത്തന പരിചയം നോക്കിയാല്‍ പ്രിയയ്ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പോലുമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
എന്‍എസ്എസ് കോര്‍ഡിനേറ്റര്‍, ഗവേഷണ കാലയളവൊന്നും അധ്യാപന പരിചയമായി കണക്കാക്കാനാകില്ല. ചുരുക്കത്തല്‍ പരാതിക്കാര്‍ ഉന്നയിച്ച പോലെ നാലു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം പോലും പ്രിയയ്ക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രിയയെ പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് കാട്ടി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സ്കറിയയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് അംഗീകരിച്ചത്. ഇതിനെതിരേ ആണ് പ്രിയ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: