തിരുവനന്തപുരം: എസ് എഫ് ഐയെ നിയന്ത്രിക്കാന്‍ സി പി എമ്മിനാകുന്നില്ലെന്ന് സി പി ഐ നിര്‍വാഹക സമിതി യോഗത്തില്‍ വിമര്‍ശനം. ഇക്കാര്യം സി പി എമ്മുമായി ചര്‍ച്ച ചെയ്യാന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ചുമതലപ്പെടുത്തി.
എസ്എഫ്ഐയുമായി ബന്ധപ്പെട്ട് വ്യാജരേഖാ വിവാദം സംസ്ഥാന സര്‍ക്കാരിനെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചേര്‍ന്ന സി പിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് എസ്എഫ്ഐക്കെതിരെ വിമര്‍ശനമുയര്‍ന്നത്.
അതിനിടെ നിഖില്‍ തോമസിന്റെ എം കോം രജിസ്ട്രേഷന് റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സര്‍ട്ടിഫിക്കറ്റും കേരള സര്‍വകലാശാല റദ്ദാക്കി.
നിഖില്‍ തോമസിനെ കണ്ടത്താന്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അടക്കം നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: