തിരുവനന്തപുരം: യോഗ ശാരീരിക ക്ഷമത കൈവരിക്കാന്‍ സഹായിക്കുക മാത്രമല്ല, മാനസിക സുഖത്തിനും ആത്മീയ ഉന്നമനത്തിനും വഴിയൊരുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ കേരള രാജ്ഭവനുമായി ചേര്‍ന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണം 2023 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ സേവിക്കാന്‍ യോഗയിലൂടെ മനസ്സിനെ പരിശീലിപ്പിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.
അറിവും പ്രവര്‍ത്തനവും എവിടെയുണ്ടോ അവിടെ വിജയവും സമൃദ്ധിയും സന്തോഷവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗയുടെ പ്രാധാന്യത്തെ അറിയിക്കുക, ശാരീരികവും മാനസികവുമായ ക്ഷേമത്തിന് സമഗ്രമായ സമീപനം സ്വീകരിക്കാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
വസുധൈവ കുടുംബകം എന്നതായിരുന്നു ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ വിഷയം. ചടങ്ങില്‍ തിരുവനന്തപുരം െ്രെകസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം തത്സമയ യോഗാ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ദൊഡാവത്ത്, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (മേഖല) പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ & സിബിസി വി. പളനിച്ചാമി എന്നിവരും പരിപാടിയില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: