മല്ലപ്പള്ളി: അന്തരിച്ച പടയണി ആശാന് തോപ്പില്‍ മലയില്‍ ടി.ആര്.ഗോപാലന് നാടിന്റെ അശ്രുപൂജ. കഴിഞ്ഞ ദിവസം നടന്ന സംസ്കാര ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. വാലാങ്കര കരയുടെ ആശാനായിരുന്നു തോപ്പില്‍ മലയില്‍ ടി.ആര്.ഗോപാലന് എന്ന ഗോപാല്‍ജി.കടമ്മനിട്ട, പോരിട്ടീക്കാവ് പടയണി സംഘങ്ങള്‍ പുരസ്കാരം സമ്മാനിച്ച് ആദരിച്ചിരുന്നു.
ആചാരങ്ങളില്‍ ലോപം വരാതെ അനുവര്‍ത്തിക്കാനും അടുത്ത തലമുറയ്ക്ക് പകര്‍ന്നുകൊടുക്കാനും ഏറെ ശ്രദ്ധെവച്ചിരുന്നു. അതുകൊണ്ടുതന്നെ ദേശങ്ങള്‍ കടന്ന് പോരിട്ടീക്കാവ് പടയണിയുടെ കീര്‍ത്തി പരക്കുമ്പോള്‍ ശിഷ്യഗണങ്ങളുടെ നിരകളാല്‍ സമ്പന്നമായ ഗോപാല്‍ജിക്ക് അവരുടെ മനസ്സുകളില്‍ എന്നും ഇടമുണ്ടാകും. 1953-ല്‍ ശങ്കുപ്പണിക്കരാശാന്റെ ശിഷ്യനായാണ് അരങ്ങേറിയത്. അന്നുമുതല്‍ പോരിട്ടീക്കാവ് തൃക്കാര്‍ത്തിക പടയണിയില്‍ നിറസാന്നിദ്ധ്യമായി.2002-ലാണ് അവസാനമായി ഇഷ്ടയിനമായ കാലന്‍കോലം തുള്ളിയത്.
പിന്നീട് എല്ലാ വര്‍ഷവും പുലവൃത്തം ചടങ്ങില്‍ കരക്കാര്‍ക്കൊപ്പം കൈകള്‍ കോര്‍ത്ത് വട്ടമിടുമായിരുന്നു. ഇക്കുറി 2023 മാര്‍ച്ച് 26-ന് മീന കാര്ത്തികനാള് രാവില്‍ 87 വയസ്സിന്റെ വല്ലായ്മകള്‍ മറന്ന് അദ്ദേഹം ചെറുപ്പക്കാര്‍ക്കൊപ്പം വായ്താരിക്കൊത്ത് ചുവടുെവച്ചു. കടമ്മനിട്ട. പോരിട്ടീക്കാവ് പടയണിയില്‍ കൃത്യമായ ചുവടുകളും ചടുലമാര്‍ന്ന നീക്കങ്ങളുംകൊണ്ട് കാലന്‍കോലത്തെ അവിസ്മരണീയമാക്കിയ ഒരു കലാകാരന് കൂടി വിടവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: