ഭുവനേശ്വര്‍: ഒഡീഷയിലെ ബാലാസോറിലെ റെയില്‍വെ സോറോ സെക്ഷന്‍ സിഗ്നല്‍ ജൂനിയര്‍ എന്‍ജിനീയര്‍ അമീര്‍ ഖാന്റെ വീട് സിബിഐ സീല്‍ ചെയ്തു. ട്രെയിന്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം നേരത്തെ ഇയാളെ ചോദ്യം ചെയ്തിരുന്നു. ബാലാസോറില്‍ ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നാണ് ഇയാളെ കാണാതായിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ സിബിഐ ഇയാളെ ചോദ്യം ചെയ്തിരുന്നു. സിബിഐ സംഘം തിങ്കളാഴ്ച ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്നായിരുന്നു ഇയാളുടെ വീട് സിബിഐ സീല്‍ ചെയ്തത്. ട്രെയിന്‍ ഓപ്പറേഷന് സംവിധാനത്തിലും സുരക്ഷ ഉറപ്പുവരുത്തുന്നതിലും നിര്‍ണായകമായ പങ്കാണ് സിഗ്നല്‍ ജൂനിയര്‍ എന്‍ജിനീയര്‍ക്കുള്ളത്.
ഇന്സ്റ്റലേഷന്, അറ്റകുറ്റപ്പണികള്‍, സിഗ്നല്‍, സിഗ്നല്‍ ഉപകരണങ്ങള്‍, ട്രാക്ക് സര്‍ക്യൂട്ട്, പോയിന്റ് മെഷിന്, ഇന്റര്‍ലോക്കിങ് സംവിധാനങ്ങള്‍ എന്നിവയുടെ പരിശോധനകള്‍ എന്നിവയെല്ലാം നിര്‍വഹിക്കുന്നത് ജൂനിയര്‍ എന്‍ജിനീയറാണ്. ഇന്ത്യന്‍ റെയില്‍വെയുടെ സംവിധാനങ്ങളനുസരിച്ച് സിഗ്നല്‍ ജൂനിയര്‍ എന്‍ജിനീയര്‍ അറിയാതെ ഒന്നും നടക്കില്ല. ഈ സാഹചര്യത്തിലായിരുന്നു ഇയാളെ സിബിഐ ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: