ന്യൂദല്‍ഹി: മണിപ്പൂരിലെ ഗോത്രവര്‍ഗ സംഘര്‍ഷങ്ങളില്‍ കുക്കി വിഭാഗത്തിന് സൈന്യത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. മണിപ്പൂരിലേത് തികച്ചും ക്രമസമാധാന പ്രശ്നമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പറഞ്ഞു.
മണിപ്പൂര്‍ ട്രൈബല്‍ ഫോറം എന്ന എന്‍ജിഒയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസാണ് കോടതിയെ സമീപിച്ചത്. നിലവില്‍ സുരക്ഷാ ഏജന്‍സികള്‍ മണിപ്പൂരില്‍ സജീവമാണെന്നും അതുകൊണ്ടുതന്നെ അടിയന്തര വാദം കേള്‍ക്കണമെന്ന ഹര്‍ജി തള്ളണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ജൂലൈ മൂന്നിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: