തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാകുന്ന 2047 ല്‍ ഭാരതം വികസിത രാജ്യമായിരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞ പ്രാവര്‍ത്തികമാകുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന് അഭിപ്രായപെട്ടു. അതിനുള്ള കഠിന പ്രയത്നത്തിലാണ്. ഇന്നത്തെ യുവാക്കളും കുട്ടികളുമായിരിക്കും ആ സമയത്ത് ഇന്ത്യയെ നയിക്കുക.
നമുക്കു വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായാലേ രാജ്യം മുന്നോട്ട് കുതിക്കൂ. നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പുനലാല്‍ ഡെയില്‍ വ്യു ഫാര്‍മസി കോളജില്‍ സംഘടിപ്പിച്ച യുവ ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര സഹമന്ത്രി. ജി. സ്റ്റീഫന്‍ എംഎല്‍എ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ എം. അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ഐ.ഐ. എസ്, നാഷണല്‍ സര്‍വീസ് സ്കീം കേരള റീജണല്‍ ഡയറക്ടര്‍. ജി. ശ്രീധര്‍, വാര്‍ഡ് മെമ്പമാരായ അനില്‍ കുമാര്‍, കുമാരി ആശമോള്‍, ജില്ലാ യൂത്ത് ഓഫീസര്‍ രജീഷ് കുമാര്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ കേരള ജോയിന്റ് ഡയറക്ടര്‍.
വി.പാര്‍വതി ഐഐഎസ്, കലാം സ്മൃതി ഇന്റര്‍നാഷണല്‍ മാനേജര്‍ & സിഇഒ ഷൈജു ഡേവിഡ് ആല്‍ഫി, ഡെയ്ല്‍ വ്യൂ കോളേജ് പ്രിന്‍സിപ്പല്‍ ഷിജി കുമാര്‍ പി. എസ്, കൃഷ്ണ എം.എസ് പ്രസംഗിച്ചു. ഡെയ്ല്‍ വ്യൂ ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിട്യൂഷന് ഡയറക്ടര്‍ ദിപിന് ദാസ് സി .എസ് നെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയോടനുബന്ധിച്ചു നടന്ന കവിത, ചിത്രരചന, ഫോട്ടോഗ്രാഫി, പ്രസംഗ മത്സരം എന്നീ വ്യക്തിഗത ഇനങ്ങളിലും നാടോടി സംഘ നൃത്തം എന്നീ മത്സര ഇനങ്ങളിലെ വിജയികള്‍ക്ക് ക്യാഷ് െ്രെപസും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: