ലണ്ടന്‍ : കന്നി യാത്രയില്‍ മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങിയ ആഢംബര കപ്പല്‍ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ആഴങ്ങളിലേക്ക് പോയ അന്തര്‍വാഹിനിയെ അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായി. അവശിഷ്ടങ്ങള്‍ കാണാന്‍ ആളുകളെ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ചെറിയ അന്തര്‍വാഹിനിയാണ് കാണാതായത്.കപ്പലില്‍ അഞ്ച് പേരാണുളളത്.
70 മുതല്‍ 96 മണിക്കൂര്‍ വരെ ശ്വസിക്കാന്‍ ആവശ്യമായ ഓക്സിജന്‍ മാത്രമേ അന്തര്‍വാഹിനിയില്‍ ഉള്ളൂ എന്നതിനാല്‍ അതിനെ കണ്ടെത്താനുളള കഠിന പരിശ്രമമാണ് നടക്കുന്നത്.
യുഎസിലെയും കാനഡയിലെയും തീരസംരക്ഷണ സേനയും തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.വെളളത്തില്‍ 13,000 അടി വരെ ആഴത്തിലുള്ള ശബ്ദം പിടിച്ചെടുക്കാന്‍ ശേഷിയുളള സോണാര്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്.
മുങ്ങിക്കപ്പലിലുണ്ടായിരുന്ന അഞ്ചുപേരില്‍ ബ്രിട്ടീഷ് കോടീശ്വരനും നിക്ഷേപകനുമായ ഹാമിഷ് ഹാര്‍ഡിംഗും ഉള്‍പ്പെടുന്നു.
ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സ് എന്ന കമ്പനിയുടേതാണ് അന്തര്‍വാഹിനി. അന്തര്‍വാഹിനി സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
1912-ലാണ് ടൈറ്റാനിക് അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയത്.അന്ന് 1500-ലധികം പേര് മരിച്ചു. കപ്പലിന്റെ അവശിഷ്ടങ്ങള്‍ 1985 ല്‍ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: