ന്യൂദല്‍ഹി: മോദി ഭരണത്തില്‍ വ്യോമയാനരംഗം കീഴടക്കാനുറച്ച് തന്നെ ഇന്ത്യ. 2028-2030 കാലഘട്ടത്തില്‍ ഇന്ത്യയുടെ യാത്രാവിമാനങ്ങളുടെ എണ്ണം 2000 ആയി ഉയരുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മോദി അധികാരമേറുന്ന 2014ല്‍ വെറും 400 യാത്രാവിമാനങ്ങളുള്ള സ്ഥാനത്ത് ഇന്നത് 75 ശതമാനം വര്‍ധിച്ച് 700 വിമാനങ്ങളില്‍ എത്തി നില്ക്കുന്നു.
പാരിസ് എയര്‍ ഷോയില്‍ ഇന്‍ഡിഗോ 500 എയര്‍ബസ് വിമാനങ്ങള്‍ക്ക് ഉത്തരവിട്ടത് ഈ കുതിച്ചുചാട്ടത്തിന്റെ ഒരു തുടക്കം മാത്രമാണെന്നും മന്ത്രി പറയുന്നു. വ്യോമയാനമന്ത്രാലയവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി സര്‍ക്കാരിന്റെ കാഴ്ചപ്പാടിനനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷങ്ങള്‍ക്കകം ആകം വിമാനങ്ങളുടെ എണ്ണം 2000 ആയി ഉയര്‍ത്താനും ആലോചനയുണ്ട്.
ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ഇന്‍ഡിഗോ. പാരിസ് എയര്‍ ഷോയില്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എ320 പുതുതായി 500 എണ്ണം വാങ്ങാനാണ് എയര്‍ബസ് എന്ന വിമാനക്കമ്പനിക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
“മോദി ഭരണത്തിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ വ്യോമയാനരംഗത്ത് അസാധാരണ വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. ഈ വളര്‍ച്ചയുടെ ഗുണം വ്യോമയാനകക്കമ്പനികള്ക്ക് മാത്രമല്ല, ഇന്ത്യയിലെ 1.4 കോടി ജനങ്ങള്‍ക്കും കിട്ടും. 470 യാത്രവിമാനങ്ങള്‍ക്ക് ഉത്തരവ് നല്കി ടാറ്റയുടെ എയറിന്ത്യ വാര്‍ത്തകളില്‍ ഇടം പിടിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്‍ഡിഗോയുടെ 500 വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി. അന്ന് ടാറ്റ എയര്‍ബസില്‍ നിന്നും 250ഉം ബോയിങ്ങില്‍ നിന്നും 220ഉം വിമാനങ്ങള്‍ വാങ്ങാനാണ് ഉത്തരവ് നല്‍കിയത്.”- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇതോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ ലഭിയ്ക്കും. വ്യോമയാന രംഗത്ത് ഒരാള്‍ക്ക് ജോലി ലഭിക്കുമ്പോള്‍ പുറത്ത് 6.1 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിയ്ക്കും. വ്യോമയാന രംഗം വളരുന്നതോടൊപ്പം വിമാനങ്ങളുടെ എണ്ണത്തില്‍ 75 ശതമാനം വര്‍ധനവുണ്ടായി. 2014ല്‍ 400 യാത്രാവിമാനങ്ങളുള്ള സ്ഥാനത്ത് ഇപ്പോള്‍ 700 വിമാനങ്ങള്‍ ഉണ്ട്.
“ആകാശ പോലുള്ള ആഭ്യന്തര വിമാനസര്‍വ്വീസും ഇന്ത്യ വണ്‍ എയര്‍, സ്റ്റാര്‍ എയര്‍ തുടങ്ങി ഒട്ടേറെ പ്രാദേശിക വിമാനസര്‍വ്വീസുകളും വന്നു. 2014ല്‍ ഇന്ത്യയ്ക്ക് ആകെയുണ്ടായിരുന്ന 400 വിമാനങ്ങളേക്കാള്‍ കൂടുതലാണ് ഇന്‍ഡിഗോ ഒറ്റയടിക്ക് ഓര്‍ഡര്‍ നല്‍കിയത്. കോണ്‍ഗ്രസ് ഭരണകാലത്തെ വളര്‍ച്ചയുടെ നിറം മങ്ങി. 2028-2030ല്‍ ഇന്ത്യയുടെ ആകെ യാത്രാവിമാനങ്ങളുടെ എണ്ണം 2000 ആയി ഉയരും. ഇതാണ് മോദി സര്‍ക്കാരിന്റെ പദ്ധതി. “- മോദി പറഞ്ഞു.
ഇന്ത്യയില്‍ നിരവധി വ്യോമയാന ഹബ്ബുകളും വരും. അതില്‍ ആദ്യത്തേത് ദല്‍ഹിയില്‍ തുറക്കും. പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും വ്യോമയാന ഹബ്ബുകള്‍ വരും. -ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: