പതിവ് ശൈലിയില്‍ നിന്നും മാറി വളരെ വ്യത്യസ്തമായി ‘മൊയ്ഡര്‍ ‘ എന്ന സിനിമയുടെ പൂജാ കര്‍മ്മം മാതൃകപരമായി നിര്‍വ്വഹിച്ച് ചലച്ചിത്ര രംഗത്ത് പുതിയൊരു തുടക്കം. എറണാകുളം ഗേറ്റ് വേ ഹോട്ടലില്‍ നടന്ന ‘മൊയ്ഡര്‍’ എന്ന സിനിമയുടെ പൂജ, ലോഗോ ലോഞ്ച് ചടങ്ങില്‍ വെച്ച് അറുനൂറോളം സിനിമകള്‍ക്ക് സിത്താറിന്റെ ഈണം പകര്‍ന്ന പണ്ഡിറ്റ് ഐ കൃഷ്ണകുമാര്‍ ജി എന്ന അതുല്യ കലാകാരനെ ആദരിച്ചു കൊണ്ടായിരുന്നു സിനിമയുടെ തുടക്കം.
അതിലൂടെ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിട്ടും അറിയപെടാതെ പോകുന്ന കലാകാരന്മാരെ ആദരിക്കുക എന്ന പുതിയ കാഴ്ചപ്പാടിന് തുടക്കം കുറിച്ചിരിക്കുകയാണ്. രാജസേനന്, നഞ്ചിയമ്മ, എ.കെ. പുതുശ്ശേരി, സലാം ബാപ്പു, ശിവജി ഗുരുവായൂര്‍, എം.എന്‍. ബാദുഷ, അഷ്റഫ് പണ്ടാരതൊടി തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
ഐ മൂവീ മേക്കേഴ്സിന്റെ ബാനറില്‍ വി.ഡി. മണിക്കുട്ടന് നിര്‍മ്മിച്ച് നവാഗതനായ എസ്പിഎസ് നെന്മാറ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൊയ്ഡര്‍’. വളരെ ഏറെ കാലിക പ്രസക്തിയുള്ള സിനിമയാണ് ‘മൊയ്ഡര്‍’. നമ്മുടെ സമൂഹത്തില്‍ നമ്മളാരുമറിയാതെ കുട്ടികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദത്തെ ആസ്പദമാക്കിയുള്ള ബോധവല്‍ക്കരണത്തിന് വേണ്ടിയുള്ള (ചൈല്‍ഡ് എബ്യൂസിന് എതിരെയുള്ള) ചിത്രമാണിത്.
കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയുള്ള ഈ ബോധവല്‍ക്കരണ ചിത്രത്തില്‍ കുട്ടിയായി അഭിനയിക്കുന്ന പുതുമുഖതാരം ഷിഫാനിയെ കൂടാതെ ബെന്ന ജോണ്‍, കാര്‍ത്തിക,മിഥിലാജ്, അഞ്ജലി എന്നീ പുതുമുഖങ്ങളും ഒപ്പം തങ്കച്ചന് വിതുര, ബാലചന്ദ്രന് ചുള്ളിക്കാട്, ശിവജി ഗുരുവായൂര്‍, സലാം ബാപ്പു, സന്തോഷ് കീഴാറ്റൂര്‍ കലാഭവന്‍ ഹനീഫ് തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, ബംഗാളി, മറാത്തി, ഭോജ്പുരി, ഗുജറാത്തി, പഞ്ചാബി, ഒഡിയ, അസമി, രാജസ്ഥാനി, മണിപുരി, നാഗ്പുരി തുടങ്ങി ഇന്ത്യയിലെ പതിനഞ്ച് ഭാഷകളിലും കൂടാതെ മറ്റു വിദേശ ഭാഷകളിലേക്കും കേരളത്തില്‍ നിന്നും ഡബ് ചെയ്ത് റിലീസ് ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും മൊയ്ഡറിനുണ്ട്. അതിലൂടെ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ സിനിമയുടെ വിപണന സാധ്യത ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലൂടെ ഇറക്കുന്ന ഒരു ചിത്രം കൂടിയാണ് ‘മൊയ്ഡര്‍’. വിപിന്‍ ചന്ദ്രന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അജിത കൃഷ്ണ കുമാര്‍ എഴുതിയ വരികള്‍ക്ക് പണ്ഡിറ്റ് ഐ. കൃഷ്ണ കുമാര്‍ സംഗീതം പകരുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: