മുംബയ്: ഓം റൗത്ത് സംവിധാനം ചെയ്ത ആദിപുരുഷ് ആകെ പുലിവാല് പിടിച്ചിരിക്കുകയാണ്. വമ്പന്‍ മുടക്കുമുതലോടെ പുറത്തിറക്കിയ ചിത്രത്തിലെ സംഭാഷണങ്ങളും വി എഫ് എക്സും ഒക്കെ വിമര്‍ശന വിധേയമായിരിക്കുകയാണ്.
സംഭാഷണങ്ങള്‍ ലളിതവത്കരിച്ച് തെരുവു ഭാഷയാക്കിയെന്നാണ് വിമര്‍ശനങ്ങളില്‍ ഒന്ന്. ഹനുമാന്റെ സംഭാഷണം ഭക്തര്‍ക്ക് അംഗീകരിക്കാനാവാത്തതാണ്. സഹ എഴുത്തുകാരില്‍ ഒരാളായ മനോജ് മുന്താഷിര് അതിനെ ന്യായീകരിക്കാന്‍ നല്കിയ വിശദീകരണവും പുലിവാലായി.
ഹനുമാന് ദൈവമല്ല, ഭക്തനാണെന്നും നമ്മളാണ് ഹനുമാനെ ദൈവമാക്കിയതെന്നും മനോജ് മുന്താഷിര് പറഞ്ഞതാണ് ഭക്തജനങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. മനോജിന്റെ അഭിപ്രായത്തില്‍ ശ്രീരാമനെ പോലെ തത്വചിന്താപരമായി ഹനുമാന് സംസാരിക്കില്ല.ഹനുമാന്റെ ഭക്തിയാണ് അദ്ദേഹത്തെ ദൈവമായി ആരാധിക്കാന്‍ കാരണം.
അതേസമയം ശക്തമായ വിമര്‍ശനത്തെ തുടര്‍ന്ന് ആദിപുരുഷിലെ നിരവധി വരികള്‍ ഈ ആഴ്ച മാറ്റിയെഴുതി സിനിമയില്‍ ഉള്‍ക്കൊളളിക്കുമെന്ന് മനോജ് ട്വീറ്റ് ചെയ്തു.
അതിനിടെ,ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് മനോജിന് സുരക്ഷ ഏര്‍പ്പെടുത്തി. മനോജിന്റെ മുംബൈ ഓഫീസിന് സമീപം പൊലീസ് പട്രോളിംഗ് ശക്തമാക്കി. അദ്ദേഹത്തിന്റെ വസതിയിലും മതിയായ സുരക്ഷ ഒരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: