ന്യൂദല്‍ഹി : രാജ്യത്തെ ഉഷ്ണതരംഗത്തെ തുടര്‍ന്നുളള പൊതുജനാരോഗ്യ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിന് ഉന്നതതല യോഗം ചേര്‍ന്നു.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെയും അംഗങ്ങളടങ്ങുന്ന സമിതി ഉഷ്ണതരംഗങ്ങള്‍ ബാധിച്ച സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും.അഞ്ചംഗ സമിതിയാകും സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുക.
ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം നിലനില്‍ക്കുകയാണ്.ഈ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായും ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥരുമായും നാളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുമെന്ന് മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലായി മരണം 100 കടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: