കൊച്ചി : വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കി ഗസ്റ്റ് അധ്യാപിക നേടാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയും മുന്‍ എസ്എഫ്ഐ നേതാവുമായ കെ.വിദ്യ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ജസ്റ്റിസ് ബച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിവെച്ചത്.
രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി തനിക്കെതിരെ കെട്ടിച്ചമച്ചിട്ടുള്ള കേസാണ് ഇതെന്നാണ് വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ല. കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് വിദ്യയുടെ ഹര്‍ജിയില്‍ പറയുന്നത്.
അതേസമയം വ്യാജരേഖാ വിവാദം പുറത്തുവന്ന് രണ്ടാഴ്ചയോളം ആയിട്ടും വിദ്യ ഒളിവിലാണ്. പോലീസ് വിദ്യയെ കണ്ടെത്തുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയെങ്കിലും കണ്ടെത്താനായിട്ടില്ല. ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് വിദ്യയുടെ തൃക്കരിപ്പൂരിലുള്ള വീട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും കേസുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: