ഭോപ്പാല്‍: ഇരുപത്തിനാലുകാരനെ ആറ് പേര് ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പ്രതികള്‍ യുവാവിന്റെ കഴുത്തില്‍ ബെല്‍റ്റുകൊണ്ട് കെട്ടി പട്ടിയെപ്പോലെ കുരയ്ക്കാന്‍ നിര്‍ബന്ധിച്ചു. പ്രതികള്‍ തന്നോട് മതം മാറാന്‍ ആവശ്യപ്പെട്ടെന്നും യുവാവ് ആരോപിക്കുന്നു. മേയ് ഒന്‍പതിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്. വളരെപ്പെട്ടെന്ന് തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
‘സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷിച്ച് നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര പറഞ്ഞു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.അക്രമികളുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച് നിരത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തില്ലെന്ന് നേരത്തെ യുവാവിന്റെ കുടുംബം ആരോപിച്ചിരുന്നു. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. അക്രമകള്‍ ലഹരി ഉപയോഗിക്കാനും മതം മാറാനും മാംസം കഴിക്കാനും നിര്‍ബന്ധിച്ചെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: