തിരുവനന്തപുരം : അമേരിക്ക, ക്യൂബ വിദേശയാത്രയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. പുലര്‍ച്ചെ മൂന്ന് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചത്.
മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്, മന്ത്രി കെ.എന്‍. ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ചീഫ് സെക്രട്ടറി വി.പി. ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് ക്യൂബന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകളും നടത്തിയെന്നാണ് അറിയിച്ചിരിക്കുന്നത്.
വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണയും മുഖ്യമന്ത്രിയും സംഘവും വിദേശ പര്യടനം നടത്തിയത്. ലോക കേരളസഭ സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള പണപ്പിരിവാണ് ഇതില്‍ ഏറെ ചര്‍ച്ചയായത്. അതിനിടെയാണ് എസ്എഫഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റും, മാര്ക്ക്ലിസ്റ്റ് വിവാദങ്ങളും പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: