തൊടുപുഴ: കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ വരും ദിവസങ്ങളിലും സംസ്ഥാനത്ത് തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് കൂടുതല്‍ മഴ കിട്ടിയത് വടക്കന്‍ ജില്ലകളിലാണ്. പകല്‍ മിക്കയിടങ്ങളിലും വെയിലെത്തിയെങ്കിലും വൈകിട്ടോടെ ആകാശം മേഘാവൃതമായി.
വരും ദിവസങ്ങളിലും മഴ തുടരുമെങ്കിലും ഏറെ നേരം നീണ്ടുനില്‍ക്കുന്ന മഴയ്‌ക്ക് സാധ്യതയില്ല. ഇടവിട്ട് വെയിലും മഴയും മാറി മാറി എത്തും. നിലവില്‍ പ്രത്യേക മഴ മുന്നറിയിപ്പുകളും ഐഎംഡി നല്‍കിയിട്ടില്ല. ഈ മാസം അവസാനത്തോടെ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നാണ് പ്രവചനങ്ങള്‍.
കേരള തീരത്ത് കടലില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് നിരോധനമുണ്ട്. അതേസമയം ഗുജറാത്തില്‍ കരതൊട്ട് രാജസ്ഥാനിലെത്തിയ ബിപോര്‍ജോയി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറി. ഇതിന് പിന്നാലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: