ദിസ്പൂര്‍: ഞായറാഴ്ച രാത്രിയിലും കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ആസാമില്‍ വൈള്ളപ്പൊക്കം രൂക്ഷമായി. സംസ്ഥാനത്തെ 142 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. കനത്തമഴ കണക്കിലെടുത്ത് മിക്ക ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കഛാര്‍, ദാരംഗ്, ധേമാജി, ദിബ്രുഗഡ്, ഗോലാഘാട്ട്, ഹോജയി, ലഖിംപൂര്‍, നാഗോണ്‍, നല്‍ബാരി, സോനിത്പൂര്‍, തിന്‍സൂകിയ, ഉദല്‍ഗൂരി എന്നിവിടങ്ങളില്‍ 33,500 പേരെ പ്രളയം ബാധിച്ചു. ലഖിംപൂരിലാണ് പ്രളയം ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചത്. 1511 ഏക്കറോളം കൃഷി നശിച്ചു.
പലയിടങ്ങളിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രളയബാധിത മേഖലകളില്‍ സ്‌കൂളുകള്‍, പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെ തകര്‍ന്നു. വരുംദിവസങ്ങളിലും മഴതുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: