കൊച്ചി: അവയവക്കച്ചവടത്തിനായി യുവാവിനെ മരണത്തിലേക്കു തള്ളിവിട്ടതിനു നിയമനടപടി നേരിടുന്ന ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചിനുനേരെ പോലീസിന്റെ തേര്‍വാഴ്ച. സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനില്‍ ദിനേശ്, ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പോലീസിന്റെ ലാത്തിയടിയില്‍ ഗുരുതര പരിക്കേറ്റ സന്ദീപ് പ്രഭുവിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന അവയവക്കൊള്ളയെക്കുറിച്ച് സമഗ്രഅന്വേഷണം നടത്തുക, പ്രതികളായ ഡോക്ടര്‍മാരെ അയോഗ്യരാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നലെ യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. നെട്ടൂരില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മാര്‍ച്ച് ദേശീയ പാതയില്‍നിന്നു ലേക്‌ഷോറിലേക്ക് പ്രവേശിക്കുന്നിടത്ത് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ഒരു പ്രകോപനവും ഇല്ലാതെ പോലീസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്‌ക്കുകയായിരുന്നു. പോലീസ് അതിക്രമത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ.് ഷൈജു ശക്തമായ പ്രതിഷേധം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: