ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ശാക്തീകരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. 2047 ഓടെ വികസിത രാഷ്ട്രമായി മാറുന്നതിനുള്ള അടിത്തറയാണ് കേന്ദ്രസര്‍ക്കാര്‍ പാകിയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ സമഗ്രവികസനവും സാമൂഹിക ഐക്യവും ജനങ്ങളെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവുമായി വീണ്ടും ബന്ധിപ്പിക്കുന്നുണ്ടെന്ന് അദേഹം പറഞ്ഞു. ഡെറാഡൂണില്‍ നടന്ന ഒരു പരിപാടിയില്‍ ‘സ്വര്‍ണിം ഭവിഷ്യ’ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
പ്രതിരോധ കയറ്റുമതിയില്‍ ഒരു ഇറക്കുമതിക്കാര്‍ എന്ന നിലയില്‍ നിന്ന് മുന്‍നിര കയറ്റുമതിക്കാരില്‍ ഒരാളായി ഇന്ത്യ ഇന്ന് മാറുകയാണ്. നാം ശക്തവും സ്വാശ്രയവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുകയാണ്. അതിന്റെ ഭാഗമാണ് ഈ മാറ്റം. ഇതിനു എതിരെ നടക്കുന്ന നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കണമെന്നും അദേഹം വ്യക്തമാക്കി.
ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ കേവലം ഒരു കാഴ്ച്ചക്കാരന് എന്ന സ്ഥനത്തു നിന്ന് സംഭവന ചെയ്യുന്ന നിലയിലേക്ക് മാറ്റിയതിന് പ്രധാനമന്ത്രി മോദിയെ അദേഹം അഭിനന്ദിച്ചു. ഇന്ന് പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിയുടെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെങ്കിലും, 2027 ഓടെ നോമിനല്‍ ജിഡിപിയുടെ കാര്യത്തിലും അത് മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും. രാജ്യത്തെ പാരമ്പര്യവും സംസ്കാരവുമായി ജനങ്ങളെ ബന്ധിപ്പിക്കുന്നതിനൊപ്പം ജിഡിപിയുടെ കാര്യത്തില്‍ ഇന്ത്യയെ മുന്‍നിരയില്‍ എത്തിക്കാനുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: