തിരുവനന്തപുരം: കായംകുളം എം എസ് എം കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ നിഖില്‍ തോമസിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് യഥാര്‍ത്ഥമാണെന്ന് രാവിലെ പ്രതികരിച്ച എസ് എഫ് ഐ നേതൃത്വം വെട്ടിലായി. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നുമ്മല്‍ വാര്‍ത്താസമ്മേളനത്തില്‍, നിഖില്‍ തോമസ് കേരള സര്‍വകലാശാലയില്‍ പഠിച്ച് തോറ്റെന്നും ഒരേ സമയം കലിംഗ സര്‍വകലാശാലയിലും ഇവിടെയും പഠിക്കാനാവില്ലെന്നും പറഞ്ഞിരുന്നു.
നിഖില്‍ തോമസിന് എം കോമിന് പ്രവേശനം നല്‍കിയ കായംകുളം എം എസ് എം കോളേജിന് വീഴ്ച സംഭവിച്ചെന്നും വി സി പറഞ്ഞു. ഇതോടെ വീണ്ടും മാധ്യമങ്ങളെ കണ്ട എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഉരുണ്ട് കളിച്ചു.രാവിലെ പറഞ്ഞത്ത് എസ്എഫ്‌ഐയുടെ ബോധ്യമാണെന്നാണ് ആര്‍ഷോയുടെ വാദം. നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒര്‍ജിനലെന്നാണ് എസ്എഫ്എയുടെ ബോധ്യം. കുറ്റം കലിംഗയ്‌ക്കെന്ന് എസ്എഫ്‌ഐ അറിയിച്ചു.പരിശോധിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളാണ് രാവിലെ പറഞ്ഞത്. സര്‍വകലാശാല നല്‍കിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് വസ്തുതയാണോ എന്ന് പരിശോധിച്ചിരുന്നു.
കലിംഗയില്‍ പോയി പരിശോധന നടത്താന്‍ എസ്എഫ്‌ഐക്ക് കഴിയില്ല. അന്വേഷണം നടത്തും. നിഖിലിനെ സംഘടന മാറ്റി നിര്‍ത്തിയിട്ടുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ല. കേരളത്തിന് പുറത്തെ സര്‍വകലാശാലകള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന മാഫിയ സംഘങ്ങളെ കുറിച്ചാണ് അന്വേഷിക്കേണ്ടതെന്ന് ആര്‍ഷോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: