ധാക്ക: ബംഗ്ലാദേശിന്റെയും ഇന്ത്യയുടെയും നാവിക സേനകള്‍ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സുഹൃദ് സന്ദര്‍ശനത്തിനായി ഇന്ത്യന്‍ നാവിക കപ്പല്‍ ഐഎന്‍എസ് കില്താന് തിങ്കളാഴ്ച ചാറ്റോഗ്രാമില്‍ എത്തി. ബംഗ്ലാദേശ് നാവികസേന കപ്പലിന് ഊഷ്മള സ്വീകരണം നല്കി.
കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് തദ്ദേശീയമായി നിര്‍മ്മിച്ച പി28 ക്ലാസ് അന്തര്‍വാഹിനി വേധ പടക്കപ്പലാണ് കില്‍ത്താന്‍. 110 മീറ്റര്‍ ഉയരവും 3000 ടണ്‍ ഭാരമുള്ള, ഇന്ത്യന്‍ നാവികസേനയിലെ ഏറ്റവും വലിയ പടക്കപ്പലാണിത്. വിപുലമായ ആയുധങ്ങളും സെന്‍സറുകളും പടക്കപ്പലില്‍ ഉണ്ട്. ഹെലികോപ്റ്റര്‍ വഹിക്കാനും ശേഷിയുണ്ട്.
ലക്ഷദ്വീപിലെ മനോഹര പവിഴ ദ്വീപായ ‘കില്‍ത്താന്‍’ ദ്വീപിന്റെ പേരാണ് കപ്പലിന് നല്‍കിയിരിക്കുന്നത്. ‘എപ്പോഴും വിജയവും മഹത്വവും’ എന്നര്‍ത്ഥം വരുന്ന ‘ശ്രീര് വിജയോ ഭൂതിര് ധ്രുവ’ എന്ന സംസ്കൃത ശ്ലോകത്തില്‍ നിന്നാണ് കപ്പലിന്റെ മുദ്രാവാക്യം ഉരുത്തിരിഞ്ഞത്.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നാവിക സഹകരണം ഉഭയകക്ഷി പ്രതിരോധ സഹകരണത്തില്‍ സുപ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: