ന്യൂദല്‍ഹി : പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിയറ്റ്നാം പ്രതിരോധ മന്ത്രി ജനറല്‍ ഫാന്‍ വാന്‍ ജിയാങ്ങുമായി ഇന്ന് ന്യൂദല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ചര്‍ച്ച. പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളില്‍ ഇരുപക്ഷവും കാഴ്ചപ്പാട് പങ്കുവച്ചു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നലെയാണ് ജിയാങ് ന്യൂദല്‍ഹിയിലെത്തിയത്. വിയറ്റ്നാം പ്രതിരോധ മന്ത്രി ആഗ്രയും സന്ദര്‍ശിക്കുന്നുണ്ട്.
ഇന്ത്യയും വിയറ്റ്നാമും തമ്മിലുളളത് സമഗ്രമായ തന്ത്രപരമായ പങ്കാളിത്തമാണ്. ഉഭയകക്ഷി പ്രതിരോധ ബന്ധവും ശക്തമാണ്. സൈനിക സഹകരണം, ഉന്നതതല സന്ദര്‍ശനം, ശേഷി വര്‍ദ്ധിപ്പിക്കല്‍, പരിശീലന പരിപാടികള്‍, യുഎന്‍ സമാധാന പാലനത്തിലെ സഹകരണം, സൈനിക അഭ്യാസങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന തരത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപെടലുകള്‍ വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: