തിരുവനന്തപുരം: രാജ്യത്തെ പട്ടികജാതി സമൂഹം പുരോഗതിയിലൂടെ സഞ്ചരിക്കുമ്പോള്‍ കേരളത്തിലെ പട്ടികജാതിക്കാര്‍ പുറകിലോട്ട് പോകുകയാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. സാധുജന സേവന അംബേദ്കര്‍ ചാരിറ്റബിള്‍ സോസെറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി സമാധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പട്ടികജാതി സമൂഹത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചെങ്കിലും അതിന്റെ ഗുണം കേരളത്തിലെ പട്ടികജാതിക്കാര്‍ക്ക് ലഭിച്ചില്ല. ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ ഇല്ലാത്തവരായി പട്ടികജാതിക്കാര്‍ മാറിയതിന് കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകളാണ് ഉത്തരവാദി. കൊട്ടിഘോഷിക്കപ്പെട്ട കേരള വികസന മോഡലല്‍ സമ്പൂര്‍ണ പരാജയമായിരുന്നെന്നും കേരളത്തില്‍ പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ കവര്ന്നെടുക്കയാണെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളിയുടെ പോരാട്ടത്തിന്റെ ചരിത്രം കേരളത്തിലെ ചരിത്രകാരന്മാര് തമസ്കരിച്ചത് വഞ്ചനയാണെന്നും ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു. പ്രസിഡന്റ് പി.എ. നാരായണന് അധ്യക്ഷത വഹിച്ചു.
ബിജെപി പട്ടികജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി അയ്യങ്കാളി സ്മൃതി ദിനം ആചരിച്ചു. പട്ടികജാതി മോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെങ്ങാനൂര്‍ അയ്യങ്കാളി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ നേതൃത്വം നല്കി. കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളണം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാന സമിതി അംഗം എം.ബി. രാജഗോപാലും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം ബിജെപി ദേശീയ സമിതി അംഗം പി.കെ. വേലായുധനും ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ബിജെപി ദേശീയ സമിതി അംഗം പി.എം. വേലായുധന്, മലപ്പുറം ജില്ലായില്‍ പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.വി. ദിവാകരന്, കാസര്‍കോട് പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. കയ്യാര്‍, കോഴിക്കോട് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലും അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: