ആലപ്പുഴ: പരിസ്ഥിതി സംരക്ഷണത്തിനു മാതൃകയായി മിയാവാക്കി നടപ്പിലാക്കി വിജയിപ്പിച്ച അധ്യാപകന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. മാവേലിക്കര തെക്കേക്കര പള്ളിയാട്ടം സ്വദേശിയും താമരക്കുളം വിവിഎച്ച്എസ്എസിലെ ജീവശാസ്ത്രം അധ്യാപകനുമായ റാഫി രാമനാഥനെ മന് കി ബാത്ത് അഭിസംബോധനയിലാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. നരേന്ദ്ര മോദിയുടെ അഭിനന്ദനം ജീവിതത്തിലെ വിലമതിക്കാനാത്ത സന്ദര്‍ഭമാണെന്ന് റാഫി രാമനാഥന് പ്രതികരിച്ചു.
2004ല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച റാഫി രാമനാഥന് 2009 മുതല്‍ 2013 വരെ സ്കൂളിലെ പരിസ്ഥിതി ക്ലബ് കോര്‍ഡിനേറ്റര്‍ ആയി. വനംവകുപ്പിന്റെ സഹായത്തോടെ സ്കൂളില്‍ അമ്പത് ഔഷധസസ്യങ്ങള്‍ നട്ട് ഔഷധ സസ്യത്തോട്ടത്തിനു തുടക്കം കുറിച്ചു. ഇപ്പോള്‍ ഇരുനൂറ്റിഅമ്പതോളം ഔഷധസസ്യങ്ങള്‍ വളരുന്നു.
പ്രകൃതി സംരക്ഷണ പാഠങ്ങള്‍ കുട്ടികളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തിലാണ്. മിയാവാക്കി മാതൃകയില്‍ താമരക്കുളം വിവിഎച്ച്എസ്എസില്‍ സ്കൂള്‍ മാനേജ്മെന്റ് അനുവദിച്ച അഞ്ച് സെന്റ് സ്ഥലത്ത് 115 ഇനങ്ങളിലായി 460 മരങ്ങള്‍ നട്ട് വനംവകുപ്പിന്റെ സഹായത്തോടെ വിദ്യാവനം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം കൊടുക്കുന്നു. നിരവധി പുരസ്കാരങ്ങള്‍ ഇതിനോടകം ഇദ്ദേഹത്തെ തേടിയെത്തി. തെക്കേക്കര പളളിയാവട്ടത്ത് സന്തോഷ് ഭവനില്‍ രാമനാഥന് പിള്ളയുടെയും സുഭദ്രാമ്മയുടെയും മകനാണ്. ഭാര്യ ശ്രീലക്ഷ്മി, മക്കള്‍ അദൈ്വത്. ആര്.എസ്, പാര്‍ത്ഥിവ്.ആര്.എസ്.പരിസ്ഥിതി സംരക്ഷണം ദൗത്യമാക്കിയ അധ്യാപകന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: