ആലപ്പുഴ: എസ്എഫ്ഐ നേതാക്കന്മാര്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി നല്കുന്ന സര്‍വ്വകലാശാലകളെ കുറിച്ച് അന്വേഷണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
കേരള സര്‍വകലാശാല കേന്ദ്രീകരിച്ചു എസ്എഫ്ഐ നേതാക്കന്മാര്ക്ക് വ്യാജ ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റുകളും മറ്റു സര്‍ട്ടിഫിക്കറ്റുകളും അനധികൃതമായി നല്‍കുകയും പാര്‍ട്ടി ബന്ധമുള്ള അദ്ധ്യാപകരെ തിരുകിക്കയറ്റുന്നതും ഉന്നത തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ നിയമപരമായി ശിക്ഷിയ്ക്കണം, എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറി ഉള്‍പ്പടെ നിരവധി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ തിരുകി കയറ്റുന്നതില്യൂണിവേഴ്സിറ്റിയില് സ്വാധീനമുള്ള മുതിര്‍ന്ന സിപിഎം നേതാവ് ഉള്‍പ്പടെ ഉള്ളവരുടെ പങ്കിനെ പറ്റി ഉന്നത തല അന്വേഷണം നടത്തണം. കേരള സവര്‍കലാശാലയില്‍ നടക്കുന്ന ഇത്തരം ക്രമക്കേടുകള്‍ തടയുന്നതിനായി ഗവര്‍ണ്ണറുടെ ഇടപെടല്‍ അത്യാവശ്യമാണെന്നും എബിവിപി ജില്ലാ പ്രസിഡന്റ് ജയശങ്കര്‍ ശിവദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: