മഡലിലന് : കൊളംബിയയിലെ മെഡെലിനില്‍ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 3-ലെ പുരുഷ വിഭാഗം കോമ്പൗണ്ട് വ്യക്തിഗത ഫൈനലില്‍ ഇന്ത്യന്‍ താരം അഭിഷേക് വര്‍മ്മയ്ക്ക് സ്വര്‍ണം.
ഈ മെഡലോടെ, സെപ്തംബര്‍ 9, 10 തീയതികളില്‍ മെക്സിക്കോയിലെ ഹെര്മോസില്ലോയില് നടക്കുന്ന 2023 അമ്പെയ്ത്ത് ലോകകപ്പ് ഫൈനലില്‍ ഇടം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ കോമ്പൗണ്ട് അമ്പെയ്ത്ത് താരമായി അഭിഷേക് .33 കാരനായ അഭിഷേക് അമേരിക്കയുടെ ജെയിംസ് ലൂട്സിനെ 148-146 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മെഡല്‍ പട്ടികയില്‍ രണ്ടാം സ്വര്‍ണം നേടിയത്.
വ്യാഴാഴ്ച അഭിഷേക് ലോക ഒന്നാം നമ്പര്‍ താരവും ടോപ് സീഡുമായ മൈക്ക് ഷ്ലോസറെയും തോല്‍പ്പിച്ചു. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ കോമ്പൗണ്ട് ടീം സ്വര്‍ണവും വ്യക്തിഗത വെള്ളിയും ഉള്‍പ്പെടെ ഒന്നിലധികം ലോകകപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് അഭിഷേക്.
റികര്‍വ് മിക്സഡ് ടീം ഇന്ന് വെങ്കലത്തിനായി മത്സരിക്കുന്നതിനാല്‍ ഇതുവരെ രണ്ട് സ്വര്‍ണവും മൂന്ന് വെങ്കലവും നേടിയ ഇന്ത്യന്‍ സംഘത്തിന് നേട്ടം ഇനിയും ഉയര്‍ത്താനുള്ള സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: