ഇടുക്കി : പ്രശസത നടന് പൂജപ്പുര രവി(86) അന്തരിച്ചു. മറയൂരില്‍ മകളുടെ വീട്ടില്‍ വച്ച് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറെ കാലമായി വിശ്രമജീവിതത്തിലായിരുന്നു.
ഹാസ്യ-സ്വാഭാവ വേഷങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടനായിരുന്നു.
രവീന്ദ്രന് നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. തിരുവനന്തപുരത്തെ കലാനിലയം നാടക സമിതിയിലെ പ്രമുഖ നടനായിരുന്നു.
ഡിസംബറിലാണ് തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ നിന്ന് ഇടുക്കി മറയൂരിലെ വീട്ടിലേക്ക് പോയത്. മകന് ഹരികുമാര്‍ അയര്‍ലണ്ടിലേക്ക് പോയപ്പോഴാണ് അദ്ദേഹം പൂജപ്പുര വിട്ടത്.
1979ല്‍ പുറത്തിറങ്ങിയ സായൂജ്യം ആണ് ആദ്യ ചിത്രം. നാടക രംഗത്ത് നിന്നാണ് സിനിമയിലെത്തിയത്. നിരവവധി സീരിയലുകളിലും അഭിനയിച്ചു.
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, കുയിലിനെ തേടി, നായാട്ട്, കിളിച്ചുണ്ടന്‍ മാമ്പഴം, കണ്ണെഴുതി പൊട്ടും തൊട്ട് , ഹരികൃഷ്ണന്‍സ്, ഗപ്പി തുടങ്ങി അറുനൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
പരേതയായ തങ്കമ്മയാണ് ഭാര്യ. ലക്ഷ്മിയാണ് മകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: