ലഖ്നൗ: നട്ടും ബോള്‍ട്ടും മാത്രമല്ല ബ്രഹ്മോസ് മിസൈലുകളും ഡ്രോണുകളും ഇലക്ട്രോണിക് യുദ്ധ സാമഗ്രികളും ഇനി യുപിയില്‍ നിര്‍മിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അതിനാണ് യുപി പ്രതിരോധ വ്യവസായ ഇടനാഴിയെന്നും അദ്ദേഹം പറഞ്ഞു.
ആയുധങ്ങള്‍ക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന രീതി മാറ്റി ആത്മനിര്‍ഭരത കൈവരിക്കാനാണിത്. ഇതിനുള്ള അന്തരീക്ഷം യുപിയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1700 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. 36 വ്യവസായങ്ങള്‍ക്കായി 600 ഹെക്ടര്‍ അനുവദിച്ചു കഴിഞ്ഞു.109 ധാരണാപത്രവും ഒപ്പിട്ടു. 16,000 കോടിയുടെ വ്യവസായങ്ങള്‍ക്കാണ് ഇതിനകം ധാരണാപത്രമായത്, അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: