ആലപ്പുഴ: ആശുപത്രി പരിസരത്ത് പോത്ത് വിരണ്ടോടിയത് ഭീതി പരത്തി. അഗ്നിസുരക്ഷാ സേനയെത്തി പോത്തിനെ പിടിച്ചുകെട്ടി. കടപ്പുറം സ്ത്രികളുടേയും കുട്ടികളുടേയും ആശുപത്രി പരിസരത്താണ് വിരണ്ടോടിയ പോത്ത് മണിക്കുറുകളോളം പരിഭ്രാന്തി പരത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. സ്ത്രികളുടേയും കുട്ടികളുടേയും വാര്‍ഡിലും പോത്ത് കയറിയത് ഏറെ ആശങ്ക സൃഷ്ടിച്ചു. രോഗികളും കൂടെ വന്നവരും പരിഭ്രാന്തരായി ഓടി.
പുത്തന്‍ പളളി ജമാ അത്ത് പള്ളിയില്‍ നേര്‍ച്ചയ്ക്കായി കൊണ്ടുവന്ന പോത്തായിരുന്നു.ആലപ്പുഴ ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷനില്‍ വിവരം ലഭിച്ച ഉടനെ സേന സംഭവ സ്ഥലത്തെത്തി റോപ്പിന്റെ സഹായത്താല്‍ റണ്ണിങ് ബോലയിന് എറിഞ്ഞ് പോത്തിനെ പിടിച്ചു കെട്ടുകയായിരുന്നു.അഗ്നി രക്ഷസേനയുടെ വാഹനത്തിന്റെ ബംബര്‍ ഇടിച്ചു പൊട്ടിച്ച പോത്ത് ആശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും തകര്‍ത്ത് ഹോസ്പിറ്റലിന്റെ ഗേറ്റും ഇടിച്ചു തകര്‍ത്തു.
ആലപ്പുഴ ഫയര്‍ ആന്റ് റസ്ക്യു സ്റ്റേഷന് ഓഫിസര്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ആര്. ജയസിംഹന്റെ നേത്യത്വത്തില്‍ ഫയര്‍ ആന്റ് റസ്ക്യു ഓഫിസര്‍മാരായ ഹാഷിം കെ. ബി, ജോബിന് വര്‍ഗ്ഗീസ്, പി. പി. പ്രശാന്ത്, എ. ജെ. ബഞ്ചമിന്, അനീഷ് കെ. ആര്, ജസ്റ്റിന് ജേക്കബ്, കെ. എസ്. ആന്റണി, വിനീഷ് വി. എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: