ന്യൂദല്‍ഹി: 2023 ചെറുതിനകളുടെ (മില്ലെറ്റ്- Millet) വര്‍ഷമായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അതനുസരിച്ച് ഐക്യരാഷ്ട്രസഭ 2023നെ ചെറുതിനകളുടെ വര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്തു.
അധികം വെള്ളമൊന്നും ആവശ്യമില്ലാതെ സമൃദ്ധമായി വളരുന്ന ചെറുതിനകള്ക്ക് പോഷകസമൃദ്ധിയും കൂടുതലായതിനാല്‍ ലോകത്തിന്റെ വിശപ്പ് മാറ്റാന്‍ കഴിയുന്ന നല്ലൊരു വഴിയായി മോദി ചെറുതിനകളെ കാണുന്നു. ഇതുവഴി ഇന്ത്യയെ ലോകത്തിന്റെ ഭക്ഷ്യപ്പുരയാക്കി മാറ്റാന്‍ കഴിയുമെന്നും മോദി കരുതുന്നു.
ചെറുതിനകളുടെ പ്രചരണാര്‍ത്ഥം. ഗ്രാമി അവാര്‍ഡ് നേടിയ ഗായിക ഫാല്‍ഗുനി ഷായുമായി ചേര്‍ന്ന് മോദി ആശയം നല്കി ഒരു ഗാനം ഇറങ്ങി. ‘ചെറുതിനകളില് സമൃദ്ധി’ (Abundance in Millets) എന്ന പേരിലാണ് ഈ ഗാനം. ജൂണ്‍ 16ന് ഈ ഗാനം പുറത്തിറങ്ങി. ഫാല്‍ഗുനി ഷായ്ക്കൊപ്പം ഭര്‍ത്താവ് ഗൗരവ് ഷായും ഈ ഗാനം ആലപിക്കുന്നതില്‍ പങ്കാളിയാണ്. നരേന്ദ്രമോദിയാല് പ്രചോദിതമായ ഗാനം എന്ന പേരിലാണ് ഈ ഗാനത്തെ അവതരിപ്പിക്കുന്നത്. ഇടയ്ക്ക് മോദിയുടെ തിനയെക്കുറിച്ചുള്ള വിവരണവും ഗാനത്തിനിടയില്‍ കടന്നുവരുന്നു. നൊസ്റ്റാള്‍ജിയയും ഗ്രാമ്യതയും ഇടകലരുന്ന ഗാനം ഇതിനകം ജനപ്രിയമായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: