Categories: Badminton

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡമിന്റണ്‍; സാത്വിക് സായ് രാജ് രങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍,. പ്രണോയ്‌ക്ക് നിരാശ

പ്രണോയ് ടോപ് സീഡ് ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ ആക്സെല്‍സണെതിരെയാണ് പരാജയപ്പെട്ടത്.

Published by

ജക്കാര്‍ത്ത : ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡമിന്റണില്‍  ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോഡി സാത്വിക് സായ് രാജ് രങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍.എന്നാല്‍ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷ മലയാളി താരം എച്ച് എസ് പ്രണോയ് സെമിഫൈനലില്‍ പരാജയപ്പെട്ടു.

കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാക്കളായ ഏഴാം സീഡായ സാത്വിക്-ചിരാഗ് സഖ്യം, സീഡ് ചെയ്യപ്പെടാത്ത കൊറിയയുടെ മിന്‍ ഹ്യുക്ക് കാങ്-സിയൂങ് ജെ സിയോ സഖ്യത്തെയാണ് മറികടന്നത്. 17-21, 21-19, 21-18 എന്ന സ്‌കോറിനാണ്  ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം.

പ്രണോയ്  ടോപ് സീഡ് ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ ആക്സെല്‍സണെതിരെയാണ് പരാജയപ്പെട്ടത്.സ്‌കോര്‍  15-21, 15-21.

ഇതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യത്തില്‍ മാത്രമായിട്ടുണ്ട്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക