തിരുവനന്തപുരം:കേരളവർമ്മ കോളേജിലെ ഇടത് പക്ഷ അദ്ധ്യാപിക ദീപ നിശാന്തും നടന്‍ ജോയ് മാത്യുവും തമ്മില്‍ ചെഗുവേരയുടെ കഞ്ചാവടിയെക്കുറിച്ച് തര്‍ക്കം. ജോയ് മാത്യു ചെഗുവേരയുടെ കഞ്ചാവടിയെക്കുറിച്ച് എഴുതിയ വരികളെ ദീപ നിശാന്ത് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. “ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം!”- എന്നായിരുന്നു ജോയ് മാത്യു ക്യൂബയിലെ വിപ്ലവകാരിയായി അറിയപ്പെടുന്ന ചെഗുവേരയുടെ ജന്മദിനത്തില്‍ എഴുതിയ കുറിപ്പിന്റെ തുടക്കം.
“1969ൽ രക്തസാക്ഷിത്വം വരിച്ച ചെഗുവേരയ്‌ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ ഏഴു വർഷം കൊണ്ട് ‘പോസ്റ്റ്മാന്’ (ജോയ് മാത്യു) വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.” – ജോയ് മാത്യുവിന് മറുപടി നല്‍കി ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ഇതിനെതിരെ വീണ്ടും ജോയ് മാത്യു ദീപാ നിശാന്തിനെ ഫേസ്ബുക്ക് കുറിപ്പുമായെത്തിയിരിക്കുകയാണ്. ‘ചെഗുവേര കഞ്ചാവടിക്കും എന്ന് പറഞ്ഞതോടെ അദ്ദേഹം വിപ്ലവകാരി അല്ലാതാകുന്നു എന്ന് ഞാൻ പറഞ്ഞോ ? വിപ്ലവവും ഉണ്ട് കഞ്ചാവും അടിക്കും എന്നാണ് ഞാൻ എഴുതിയതിന്റെ സാരം’- ജോയ് മാത്യു കുറിപ്പില്‍ പറയുന്നു. .
പിന്നീട് മദ്യത്തിലൂടെ വരുമാനം കണ്ടെത്തുന്ന പിണറായി സര്‍ക്കാരിനെയും ജോയ് മാത്യു പരോക്ഷമായി കുറിപ്പില്‍ വിമര്‍ശിക്കുന്നു:. “നമ്മുടെ നാട്ടിലെ വിപ്ലവകാരികൾതന്നെ ഒരു വിധപ്പെട്ടവരൊക്കെ കള്ളുകുടിക്കുന്നില്ലേ ?എന്നിട്ടെന്താ വിപ്ലവത്തിനു വല്ല കുറവുമുണ്ടോ ? അങ്ങിനെയല്ലേ വിപ്ലവ ഗവർമെന്‍റിന്റെ സാമ്പത്തിക ഭദ്രത നമുക്ക് നിലനിർത്താനാകുക !”
നമ്മൾ കഞ്ചാവെന്നും വിദേശികൾ മരിജുവാന എന്നും വിളിക്കുന്ന സാധനം യൂറോപ്പിലും അമേരിക്കയിലും മറ്റു പലരാജ്യങ്ങളിലും അനുവദനീയമാണ്.അതിന്റെ കടകൾ പോലുമുണ്ട് .അതൊക്കെ അറിയണമെങ്കിൽ
ചുമ്മാ ഫേസ് ബുക്കിൽ നിരങ്ങുന്ന നേരം ഒന്ന് google ചെയ്തുനോക്കുക. ഇനി ചെഗുവേരയെപ്പറ്റിയാണെങ്കിൽ Mario fratti യുടെ ചെഗുവേര എന്ന biographical play (ഇവിടത്തെ ഒരു ഇടത്പക്ഷ നാടകസംഘം അത് അവതരിപ്പിച്ചിട്ടുമുണ്ട് ) അതല്ലെങ്കിൽ The life of Che, Che -the unknown revolutionary, Chevolution (film) തുടങ്ങി നിരവധി ബുക്കുകളിൽ ചെ സ്വർണ്ണപ്പുക അടിക്കുന്നത് പറയുന്നുണ്ട്.(അല്ലാതെ ഞാനായിട്ട് കണ്ടുപിടിച്ചതല്ല). ഇതൊക്കെ കാശ് കൊടുത്താൽ കിട്ടും .ലക്ഷങ്ങൾ മാസപ്പടി കിട്ടുന്നതല്ലേ അതൊക്കെ വാങ്ങി വായിച്ചു മനസ്സിലാക്കി പുസ്തകങ്ങൾ കൈകൊണ്ട് തൊടാത്ത താങ്കളുടെ അടിമക്കമ്മികൾക്ക് പറഞ്ഞുകൊടുക്കൂ. വേണമെങ്കിൽ ഈ വിഷയത്തിൽ ഒരു phd സംഘടിപ്പിക്കാൻ വരെ പറ്റും (
Motorcycle dairies എന്ന ഒരു സിനിമ കണ്ട അറിവ് മാത്രമേ ചെ യെപ്പറ്റി ടീച്ചർക്കും ചിന്തക്കും ഉള്ളൂ എന്ന് ഞാൻ വാതു വെയ്‌ക്കാം). – ജോയ് മാത്യു എഴുതുന്നു.
അതിനാൽ പ്രിയ കവീ ഒന്നാം ക്ലാസ്സിൽ പഠിച്ച “സൂര്യൻ കിഴക്കുദിക്കുന്നു…
പടിഞ്ഞാറ് അസ്തമിക്കുന്നു ” എന്ന അറിവും വെച്ച് കുട്ടികളെ പഠിപ്പിക്കല്ലേ. (സൂര്യൻ ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല എന്ന് പിന്നീട് നമ്മൾ മനസ്സിലാക്കിയല്ലോ ) ആയതിനാൽ താങ്കളുടെ സൈബർ കൃമികളോട് കൊച്ചുപുസ്തകങ്ങൾ മാറ്റിവെച്ച് നല്ല പുസ്തകങ്ങൾ വായിച്ച് വിവരം ഉണ്ടാക്കാൻ പറ.ഒപ്പം ടീച്ചറും വായിച്ച് വളരുക . ഒരു രഹസ്യം കൂടി പറഞ്ഞുതരാം 1959ൽ ചെ ഇന്ത്യയിൽ വന്നപ്പോൾ ഇ എം എസിനെയല്ല ജവഹർലാൽ നെഹ്‌റു ,വി കെ കൃഷ്ണമേനോൻ എന്നിവരെയാണ് കാണാൻ താല്പര്യപ്പെട്ടത്- ജോയ് മാത്യു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: