തിരുവനന്തപുരം: പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ രണ്ടാംവര്‍ഷ പരീക്ഷയോടൊപ്പം നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ രണ്ടാംവര്‍ഷ പരീക്ഷയോടൊപ്പം നടത്താന്‍ തീരുമാനിച്ചത് നല്ലതിനുവേണ്ടിയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂലൈ അഞ്ചിന് പ്ലസ്വണ് ക്ലാസുകള്‍ ആരംഭിക്കും. എന്നാല്‍ പരീക്ഷയ്ക്കും മൂല്യനിര്‍ണയത്തിനുമായി അധ്യയനസമയം നഷ്ടമാകുമെന്ന കാരണത്താലാണ് ഇംപ്രൂവ്മെന്റ് പരീക്ഷ രണ്ടാംവര്‍ഷ പരീക്ഷയോടൊപ്പം നടത്താന്‍ തീരുമാനിച്ചത്. പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും. പ്രത്യേക ചില കേന്ദ്രങ്ങളില്‍ നിന്നും കേന്ദ്രീകൃതമായാണ് എതിര്‍പ്പ് ഉയരുന്നതെന്നും മന്ത്രി പറഞ്ഞു.
ഫസ്റ്റ് ഇയറില്‍ തോല്‍വി എന്നൊന്നില്ല. കുറച്ചുകൂടി ഇംപ്രൂവ് ചെയ്യാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കൊടുക്കുന്നത്. എന്നാല്‍ രണ്ടാംവര്‍ഷത്തെ മാര്‍ക്കിനെയും ബാധിക്കരുതെന്ന കാരണത്താലാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് പറഞ്ഞു. 15 ഓളം പ്രവൃത്തി ദിവസങ്ങള്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പഠിപ്പിക്കാനായി എടുക്കുന്നുണ്ട്. ഒരു കുട്ടിക്ക് മൂന്ന് പരീക്ഷയാണ് എഴുതാന്‍ കഴിയുന്നത്. അവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ടൈം ടേബില്‍ തയ്യാറാക്കുമെന്നും ഷാനവാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: