ആലപ്പുഴ: ജില്ലയില്‍ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ 100 ശതമാനം പദ്ധതി പുരോഗതി കൈവരിച്ചു. കുമാരപുരം, അമ്പലപ്പുഴ വടക്ക്, ചുനക്കര, വീയപുരം, മാരാരിക്കുളം വടക്ക്, ചിങ്ങോലി, പുറക്കാട്, ഭരണിക്കാവ്, പുന്നപ്ര, കരുവാറ്റ, കടക്കരപ്പള്ളി, കൃഷ്ണപുരം, കണ്ടല്ലൂര്‍, അമ്പലപ്പുഴ തെക്ക്, പുന്നപ്ര വടക്ക്, ചെന്നിത്തല തൃപ്പെരുന്തുറ, തുറവൂര്‍, മുട്ടാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും കായംകുളം നഗരസഭയുമാണ് 100 ശതമാനം പദ്ധതി പുരോഗതി കൈവരിച്ചത്.
ജില്ല കളക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി,ജില്ല പ്ലാനിംഗ് ഓഫീസര്‍ ദീപ ശിവദാസന്‍, ജില്ല ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാര്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2023 – 24 വാര്‍ഷിക പദ്ധതി സ്പില്‍ ഓവര്‍ ഉള്‍പ്പെടുത്തി പരിഷ്കരിച്ചതിനും അംഗീകാരം നല്കി. ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര നഗരസഭകളിലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2023- 24 ആക്ഷന്‍ പ്ലാനും യോഗം അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: