മാവേലിക്കര: സേവാഭാരതി ചെന്നിത്തലയുടെ നേത്യത്വത്തില്‍’ജ്യോതിര്‍ഗമയ’ എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സും അനുമോദന സമ്മേളനവും നടന്നു. ദേശീയ സേവാഭാരതി ആലപ്പുഴ ജില്ല പ്രസിഡന്റ് ഡോ.എസ്. സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
സേവാഭാരതി ചെന്നിത്തല പ്രസിഡന്റ് കെ.രഘുനാഥ് അദ്ധ്യക്ഷനായി. പ്രശസ്ത കരിയര്‍ ഗുരു അഡ്വ. പാല എസ്. ജയസൂര്യന്‍ കുട്ടികള്‍ക്കായ് ക്ലാസ്സുകള്‍ നയിച്ചു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കും, സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ഉന്നത വിജയം നേടിയവര്‍ക്കും അവാര്‍ഡ് വിതരണവും അനുമോദനവും നടന്നു. സേവാഭാരതി ജില്ലാ സെക്രട്ടറിമാരായ ആര്‍.രാജേഷ്, ഗോപന്‍ ഗോകുലം, സേവാഭാരതി ചെന്നിത്തല സെക്രട്ടറി ടി.കെ. മോഹനന്‍ പിള്ള, ട്രഷറര്‍ സതീഷ് നമ്പ്യാരേത്ത്, മണ്ഡല്‍ സേവാ പ്രമുഖ് പുരുഷോത്തമന്‍ നായര്‍, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേത്യത്വം നല്‍കി.
















