ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ എട്ട് ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ട് സെഷന്‍സ് കോടതി. മന്ത്രിയുടെ ജാമ്യ ഹര്‍ജി തളളി. മന്ത്രിക്ക് ചികിത്സ തുരാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.അന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സെന്തില്‍ ബാലാജിയുടെ കോടതിയില്‍ ഹാജരാക്കണം. ഇ ഡി ക്ക് ചോദ്യം ചെയ്യാന്‍ അനുമതി നല്കിയ പശ്ചാത്തലത്തില്‍ മന്ത്രിയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കും.
അതേസമയം അനസ്തേഷ്യ നല്‍കാനുള്ള ശാരീരികക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ സെന്തില്‍ ബാലാജിയുടെ ശസ്ത്രക്രിയ എന്ന് നടത്തണമെന്ന് തീരുമാനിക്കുവെന്ന് കാവേരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം .
അതേസമയം ഇഡിയുടെ ആവശ്യപ്രകാരം ദില്ലി എയിംസിലെയും പുതുച്ചേരി ജിപ്മറിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ചെന്നൈയിലെത്തി മന്ത്രിയെ പരിശോധിക്കും . അതിനിടെ മന്ത്രിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം ആണെന്നിരിക്കെ സെന്തില്‍ ബാലാജിയുടെ വകുപ്പ് കൈമാറ്റത്തിന് അനുവദിക്കാത്ത ഗവര്‍ണര്‍ ആര് എന്‍ രവിക്കെതിരെ തെരുവില്‍ പ്രതിഷേധം ശക്തിപ്പെടുത്തിയിരിക്കുകയാണ് ഡിഎംകെ .
സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി നിലനിര്‍ത്താനാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ ശ്രമം. എന്നാല്‍ അറസറ്റിന്റെ പശ്ചാത്തലത്തില്‍ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. സെന്തില്‍ ബാലാജിയുടെ വകുപ്പ് മറ്റ് രണ്ട് മന്ത്രിമാര്‍ക്കായി വീതിച്ച് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: