തിരുവല്ല: മകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായിയെന്ന് കാട്ടി പിതാവ് ഹൈക്കോടതിയില്‍. പോലീസില്‍ നിന്ന് നീതിലഭിച്ചില്ലെന്ന് കാട്ടിയാണ് തിരുവല്ല പെരുംന്തുരുത്തി സ്വദേശി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. കണ്ണൂര്‍ സ്വദേശി ഫഹദിനെതിരെയാണ് പരാതി. ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട 22 കാരിയാണ് മതപരിവര്‍ത്തനത്തിന് ഇരയായത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
ചെന്നൈയില്‍ പഠിക്കുകയാണ് യുവതി. മട്ടന്നൂരില്‍ നിന്ന് ഫഹദ് എന്നയാളുടെ മൊബൈലില്‍ നിന്ന് ശബ്ദ സന്ദേശവും ഫോണ്‍ കോളുകളും വന്നിരുന്നതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഒന്നും തന്നെയുണ്ടായില്ലെന്നും പിതാവ് പറഞ്ഞു.
മകളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. മകളെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് പിതാവിന്റെ ആവശ്യം. ഹോസ്റ്റലില്‍ അന്വേഷിച്ചപ്പോള്‍ ഒരു യുവാവ് വന്ന് കൂട്ടികൊണ്ട് പോയി എന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞത്. അന്വേഷണം ഇഴയുന്നുവെന്ന് കണ്ടതോടെയാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂര്‍ മട്ടന്നൂരിലെ ഫഹദിന്റെ വസതിയില്‍ തടങ്കലിലാണ് യുവതി എന്നാണ് വിവരം. എട്ടാം തീയതി മുതല്‍ മകളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പിതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: