തൃശൂര്‍ : സംസ്ഥാനത്ത് സിപിഎം-കോണ്‍ഗ്രസ് സഹകരണമാണുളളതെന്ന് ബി ജെ പി നേതാവ് എ.എന്‍.രാധാകൃഷ്ണന്. പിണറായി വാഴ വെട്ടുന്നു സുധാകരന് കഴുക്കോലൂരുന്നു.
ഒരു പെണ്‍കുട്ടിയെ കാണാതെയായിട്ട് കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. പിണറായിക്ക് വേറെ വല്ല പണിക്കും പോയ്ക്കൂടെ എന്നും എ.എന്‍.രാധാകൃഷ്ണന് ചോദിച്ചു. ജോലി നേടാനായി വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മുന്‍ എസ് എഫ് ഐ നേതാവ് വിദ്യയുടെ പേര് പറയാതെയാണ് രാധാകൃഷ്ണന് ഇങ്ങനെ പറഞ്ഞത്.
എസ് എഫ് ഐ നേതാവ് ആര്‍ഷോ തല്ലിപ്പൊളിയാണെന്നും ആര്‍ഷോയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം പത്മശ്രീ കിട്ടിയ പോലെ ആണെന്നും എ എന്‍ രാധാകൃഷ്ണന് കുറ്റപ്പെടുത്തി. ഗോവിന്ദന്റെയും മറ്റും പ്രസ്താവനകള്‍ കേട്ടാല്‍ പൊന്നാപുരം കോട്ട വെട്ടിപിടിച്ചപോലെയാണെന്നും എ.എന്‍.രാധാകൃഷ്ണന് പ്രതികരിച്ചു.
അതിനിടെ വ്യാജ രേഖ കേസില്‍ സിന്‍ഡിക്കേറ്റ് ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അന്വേഷണം നാളെ ആരംഭിക്കും. സംവരണ അട്ടിമറി നടന്നിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം ക്രമക്കേടിലൂടെയാണെന്നും ഈ വിഷയത്തില്‍ അന്വേഷണം വൈകുന്നു എന്ന ആരോപണത്തിനും പിന്നാലെയാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: