ന്യൂദല്‍ഹി: 2025-ഓടെ ക്ഷയരോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയും പ്രതിബദ്ധതയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രൊഫ. എസ് പി സിംഗ് ബാഗേല്‍. ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ ക്ഷയരോഗവുമായി ബന്ധപ്പെട്ട പുത്തന്‍ സാങ്കേതിക വിദ്യ ശില്പശാലയില് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷയരോഗവുമായി ബന്ധപ്പെട്ട നൂതന ആരോഗ്യ സാങ്കേതിക വിദ്യകള്‍ വിലയിരുത്തുന്നതിനും ക്ഷയരോഗം അവസാനിപ്പിക്കുക എന്ന പരിപാടിയില്‍ അവ സ്വീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ദ്വിദിന ശില്പശാലയുടെ ലക്ഷ്യം.വാരാണസിയില്‍ നടന്ന സ്റ്റോപ്പ് ടിബി സമ്മേളനത്തില്‍ അവതരിപ്പിച്ച ക്ഷയരോഗ നിയന്ത്രണത്തിനുളള പുത്തന്‍ ആരോഗ്യ സാങ്കേതിക വിദ്യകള്‍ പങ്കിടാനുളള അവസരവും ശില്പശാല ഒരുക്കും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ക്ഷയരോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് എസ് പി സിംഗ് ബാഗേല്‍ ചൂണ്ടിക്കാട്ടി. ദൗത്യത്തിന്റെ വിജയത്തിന് പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: