ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു. കുപ്വാരയില്‍ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. വടക്കന്‍ കശ്മീര്‍ ജില്ലയിലെ ജുമാഗുണ്ട് മേഖലയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. ഇന്നലെ രാത്രിയാണ് സൈന്യവും പോലീസും ചേര്‍ന്ന് സംയുക്തമായി തിരച്ചില്‍ ആരംഭിച്ചതെന്നും കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇന്നലെ പൂഞ്ച് സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ നിയന്ത്രണ രേഖയില്‍ 10ഓളം നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് സൈന്യം തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: