പാലക്കാട്: ഗവ. വിക്ടോറിയ കോളേജ് ഹോസ്റ്റലില്‍ കയറി വനവാസി വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ആറു പേര് പാലക്കാട് എഎസ്പി എ ഷാഹുല്‍ ഹമീദ് മുമ്പാകെ കീഴടങ്ങി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പിരായിരി സ്വദേശി എസ്. വി പിന് (25), ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളായ ഒറ്റപ്പാലം സ്വദേശി സച്ചിന് (20), യാക്കര സ്വദേശികളായ ഗൗതം (24), മിഥുന് (22). മലപ്പുറം തിരൂര്‍ സ്വദേശികളായ ഹര്‍ഷിദ് (20), സൂരജ് (19) എന്നിവരാണ കീഴടങ്ങിയത്.
ഇവരെ മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേകകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കഴിഞ്ഞ മാസം ഒമ്പതിന് അറസ്റ്റ് ചെയ്തിരുന്നു. പറക്കുന്നം സ്വദേശികളായ നസീം, സദ്ദാം എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
മാര്‍ച്ച് 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഡിവൈഎഫ്ഐ പ്രവര്ത്തകന് കോളജ് ഹോസ്റ്റലില്‍ കയറിയതിനെ ച്ചൊല്ലിയായിരുന്നു സംഘര്‍ഷം. പുറത്ത് നിന്നുള്ളവര്‍ പതിവായി ഹോസ്റ്റലില്‍ താമസിക്കുന്നതിനെതിരെ എസ്എഫ്ഐയിലെ ഒരുവിഭാഗം ഇതിനെ എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് ചേരി തിരിഞ്ഞ് അടി നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: