ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ആക്രമിച്ച കേസില്‍ 45 ഖാലിസ്ഥാന്‍ ഭീകരര്‍ക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും ലഭ്യമാക്കാന്‍ വാട്സ് ആപ്പ് നമ്പരും എന്‍ഐഎ പങ്കുവച്ചിട്ടുണ്ട്. ഹൈക്കമ്മിഷന് ആക്രമണത്തിന്റെ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യം തിങ്കളാഴ്ച എന്‍ഐഎ പുറത്തുവിട്ടിരുന്നു.
അക്രമികളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അന്വേഷണ സംഘത്തെ അറിയിക്കണമെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും എന്‍ഐഎ അറിയിച്ചിരുന്നു. മാര്‍ച്ച് 19നാണ് കേസിനാസ്പദമായ സംഭവം. ഏപ്രില്‍ 18നാണ് കേസ് എന്‍ഐഎക്ക് കൈമാറിയത്. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎയുടെ അഞ്ചംഗസംഘം ബ്രിട്ടനില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: