എടത്വാ : സംസ്ഥാനസര്‍ക്കാര്‍ ലൈബ്രറി കൗണ്‍സിലിന് അനുവദിക്കുന്ന ഫണ്ട് വെട്ടിക്കുറച്ചു. ലൈബ്രേറിയന്‍ ശമ്പളം ഉള്‍പ്പെടെ പ്രതിസന്ധിയില്‍. 2022-23 സാമ്പത്തികവര്‍ഷത്തില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് സര്‍ക്കാര്‍ അനുവദിച്ചിരുന്ന ഫണ്ടാണ് വെട്ടിക്കുറച്ചത്. മുന്‍വര്‍ഷങ്ങളില്‍ ഓരോ സാമ്പത്തികവര്‍ഷവും 20 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 10 കോടി രൂപ ആദ്യഗഡുവായി അനുവദിച്ചെങ്കിലും ബാക്കിതുക അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ലൈബ്രറി ഭാരവാഹികള്‍ ധനകാര്യവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും രണ്ടാംഗഡുവായി 40 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചിരുന്നത്. സര്‍ക്കാര്‍ ഫണ്ട് മുടങ്ങിയതോടെ ലൈബ്രേറിയന്റെ ആറുമാസത്ത രണ്ടാംഗഡു അലവന്‍സ്, ഗ്രന്ഥശാല പ്രവര്‍ത്തന ഗ്രാന്റ് എന്നിവ മുടങ്ങിയിരുന്നു.
കഴിഞ്ഞദിവസം ലൈബ്രേറിയന്മാരുടെ സംഘടനയും കൗണ്‍സിലും നടത്തിയ ചര്‍ച്ചയില്‍ രണ്ടാംഗഡുവായി മൂന്നുമാസത്തെ ലൈബ്രേറിയന്‍ ഗ്രാന്റ് നല്‍കാമെന്ന് തീരുമാനമായിട്ടുണ്ട്. ഗ്രാമീണ ഗ്രന്ഥശാലകളിലെ പ്രവര്‍ത്തനഗ്രാന്റ് എന്ന് ലഭ്യമാകുമെന്ന് കൗണ്‍സില്‍ ഉറപ്പ് നല്‍കിയിട്ടില്ല. ഇക്കുറിയും പ്രതിമാസ പരിപാടികള്‍ നടത്താന്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതിമാസപരിപാടികള്ക്കു ചിലവഴിക്കുന്ന തുക അതാത് സെക്രട്ടറിമാരാണ് മുടക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കുന്നമുറയ്ക്ക് ലൈബ്രേറിയന്റെ മൂന്നാംഗഡു അലവന്‍സും, പ്രവര്ത്തനഗ്രാന്റും നല്‍കുമെന്നാണ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഉറപ്പ് നല്‍കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈബ്രറി സെസ് അടയ്ക്കാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: