മുംബയ് : ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്പോണ്‍സര്‍ഷിപ്പിന് ദര്‍ഘാസ് ക്ഷണിച്ച് ബി സി സി ഐ.പുരുഷ, വനിത, വിവിധ പ്രായത്തിലുള്ള ടീമുകള്‍ എന്നിവയ്ക്കാണ് സ്പോണ്‍സര്‍മാരെ തേടുന്നത്.വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബൈജൂസുമായുള്ള ബിസിസിഐയുടെ കരാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചു.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇത് കാണികളുടെ ശ്രദ്ധയില്‍ പെട്ടില്ല.ഐസിസി ടൂര്‍ണമെന്റുകളില്‍, മുഖ്യ സ്പോണ്‍സറുടെ പേര് കളിക്കാരുടെ ടീഷര്‍ട്ടില്‍ നെഞ്ചിന്റെ ഭാഗത്ത് പതിക്കാനാകില്ല എന്നതാണ് കാരണം.പകരം അത് വലത്തോ ഇടത്തോ കൈയിലാകും പതിക്കുക. ഓസ്ട്രേലിയയുടെ കാര്യത്തില്‍, അവരുടെ കിറ്റ് നിര്‍മ്മാതാക്കളായ ആസിക്സിന്റെ ലോഗോ വലതു കൈയില്‍ ഉണ്ടായിരുന്നു. അതേസമയം അവരുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായ ക്വാണ്ടാസ് എയര്‍ലൈന്‍സിന്റെ ലോഗോ ഇടത് കൈയിലും. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കിറ്റ് സ്പോണ്‍സര്‍മാരായ അഡിഡാസിന്റെ പേര് മാത്രമാണ് ഉണ്ടായിരുന്നത്.
ദര്‍ഘാസ് സമര്‍പ്പിക്കുന്നതിനുളള അപേക്ഷാഫോറം 5 ലക്ഷം രൂപയ്ക്ക് വാങ്ങാം. വാങ്ങാനുള്ള അവസാന തീയതി ഈ മാസം 26.ഇത് തിരികെ ലഭിക്കില്ല.എന്നാല്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകളുടെ മുഖ്യ സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാന്‍ കഴിയില്ല. അപേക്ഷിക്കുന്നതില്‍ നിന്ന് ബോര്‍ഡ് വിലക്കിയ ചില സ്ഥാപനങ്ങളുമുണ്ട്.
ടീമുകളുടെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട ബ്രാന്‍ഡ് വിഭാഗങ്ങളുടെ പട്ടിക
കായിക വസ്ത്ര നിര്‍മ്മാതാവ്, മദ്യം ഉല്‍പ്പന്നങ്ങള്‍, വാതുവെപ്പ്,ക്രിപ്റ്റോകറന്‍സി,റിയല്‍ മണി ഗെയിമിംഗ് (ഫാന്റസി സ്പോര്‍ട്സ് ഗെയിമിംഗ് ഒഴികെ),പുകയില, സദാചാര വിരുദ്ധ ഉളളടക്കം
പ്രതികരിക്കാൻ ഇവിടെ എഴുതുക: