പ്രഭാസും കൃതി സനോണും സെയ്ഫ് അലി ഖാനും മുഖ്യ വേഷങ്ങളിലെത്തുന്ന ആദിപുരുഷ് റിലീസിന് മുന്നേ തന്നെ തരംഗമാവുകയാണ്. ഇതിനകം 4.7 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി. ചിത്രം ഈ മാസം 16നാണ് തിയേറ്റിലെത്തുന്നത്.
ഉത്തരേന്ത്യയിലെ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും മാത്രമല്ല ദക്ഷിണേന്ത്യയിലും, പ്രത്യേകിച്ച് പ്രഭാസിന് വലിയ ആരാധകവൃന്ദമുള്ള തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ചിത്രം വമ്പന്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
ഓം റൗത്ത് സംവിധാനം ചെയ്ത ചിത്രം റിലീസിന്റെ ആദ്യ ദിവസം തന്നെ 40 മുതല്‍ 50 കോടി വരെ കളക്ഷന്‍ നേടിയേക്കുമെന്നാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാഘവനായി പ്രഭാസും ജാനകിയായി കൃതി സനോണും അഭിനയിക്കുന്നു. രാവണന് എന്ന പ്രതിനായകനായി സെയ്ഫ് അലി ഖാനും എത്തുന്നു. ലക്ഷ്മണനായി സണ്ണി സിംഗ്, ബജ്റംഗായി ദേവദത്ത നാഗ്, മേഘനാഥനായി വത്സല്‍ ഷേത്ത്, സോണാല്‍ ചൗഹാന്, തൃപ്തി തോരാദ്മല്‍ എന്നിവരും ചിത്രത്തിലുണ്ടാകും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: