പത്തനംതിട്ട: കായികമന്ത്രി വി.അബ്ദുറഹിമാന്റെ പരിപാടിയില്‍ പങ്കെടുക്കാത്തതിന് കുടുംബശ്രീ അംഗങ്ങള്‍ക്ക് പിഴ. പുനലൂര്‍ നഗരസഭാ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതിന്റെ പേരിലാണ് നടപടി. സിപിഐ മുൻ കൗൺസിലർ സരോജ ദേവി,മുനിസിപ്പൽ സി ഡി എസ് വൈസ് ചെയർപേഴ്സൺ ഗീതാ ബാബു എന്നിവരാണ് വാട്സ് ആപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശം ഇട്ടത്.
മന്ത്രി പങ്കെടുത്ത പരിപാടിക്ക് എത്താതിരുന്ന മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും അടുത്ത എഡിഎസ് യോഗങ്ങള്‍ക്ക് മുമ്പായി 100 രൂപ പിഴ നല്‍കണമെന്നാണ് നിര്‍ദേശം. ബുധനാഴ്ചയാണ് കിഫ്ബി ഫണ്ടിലൂടെ അഞ്ച് കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. ചടങ്ങില്‍ ജനകീയ പങ്കാളിത്തം കുറവായിരുന്നു. ഇതിന് പിന്നാലെയാണ് സിഡിഎസ് അംഗങ്ങള്‍ നിര്‍ദേശം നല്‍കിയത്.
എന്നാല്‍ ശബ്ദദസന്ദേശം പുറത്തുവന്നതോടെ ഇക്കാര്യം നിഷേധിച്ചുകൊണ്ട് ഇവര്‍ രംഗത്തുവന്നു. രണ്ട് മാസം മുമ്പ് കൊല്ലത്ത് നടന്ന സരസ് മേളയില്‍ പങ്കെടുക്കാത്തവരോടാണ് പിഴ ഒടുക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: