തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ ഡിആര്‍ഐയുടെ കസ്റ്റഡിയില്‍. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും ഒത്താശയോടെ പലപ്പോഴായി കടത്തിയത് എണ്‍പത് കിലോ സ്വര്‍ണമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കൊച്ചിയിലെ ഓഫീസിലേക്കാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരുടെ അറസ്റ്റും ഉടനുണ്ടാകും. രണ്ട് ദിവസം മുന്‍പ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാല് കിലോ സ്വര്‍ണം പിടികൂടിയതുമായി ബന്ധപ്പെട്ടാണ് സംഭവം പുറത്താകുന്നത്.
പിടിയിലായ പ്രതികള്‍ വിമാനത്താവളത്തില്‍ വെച്ച് ബഹളം വെച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചതിച്ചെന്നാണ് മൂന്ന് പേര് ബഹളം വെച്ചത്. ഇവരെ പിന്നീട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ മുന്‍പും സ്വര്‍ണം കടത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് പ്രതികള്‍ മൊഴി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: