പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷോളയൂര്‍ ഊരിലെ മണികണ്ഠന്(26) ആണ് മരിച്ചത്. വീടിന് പുറത്താണ് മൃതദേഹം കണ്ടെത്തിയത്. വന്യജീവി ആക്രമണമാണ് മരണകാരണമെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കാരണം കണ്ടെത്താനാവൂ.
ഷോളയൂർ ഊരിന്റെ ഉള്ളിലാണ് ഈ സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്ഠനെ മരിച്ച നിലയിൽ കണ്ടത്. വയറ്റില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഊരുനിവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്നലെ രാത്രി പ്രാഥമികാവശ്യം നിർവഹിക്കാനായി മണികണ്ഠൻ വീടിന് പുറത്ത് ഇറങ്ങിയപ്പോൾ വന്യജീവി ആക്രമിച്ചതാകാമെന്ന് സൂചന.
കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശമാണ് ഷോളയൂർ ഊര്. സമീപ കാലങ്ങളിലായി പകൽ സമയത്ത് പോലും വന്യമൃഗങ്ങൾ ഊരുകളിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: