രാജപുരം: സ്ത്രീകളുടെ കുളിസീന്‍ ചിത്രീകരിക്കുന്നത് പതിവാക്കിയ 12കാരനെ നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ അറസ്റ്റിലായത് വ്യാപാരി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ വ്യാപാരിയായ രമേശനെ (45) യാണ് രാജപുരം പോലീസ് അറസ്റ്റ് ചെയ്ത്.
12 വയസുകാരനായ കുട്ടി, സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യം പകര്‍ത്തുന്നത് പ്രദേശവാസികള്‍ പിടികൂടിയപ്പോഴാണ് പ്രകൃതിവിരുദ്ധ പീഡനം പുറത്തായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ കുട്ടിയെ ആഹാരങ്ങള്‍ വാങ്ങിക്കൊടുത്തും നിരവധി പ്രലോഭനങ്ങള്‍ നല്‍കിയും പീഡിപ്പിച്ചു വരികയായിരുന്നു. വര്‍ഷങ്ങളോളം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുട്ടിയെ പ്രലോഭിപ്പിച്ച് രമേശന് സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ എടുപ്പിക്കുന്നത് പതിവാക്കിയിരുന്നു. ചില സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് 12കാരനെ നാട്ടുകാര്‍ നിരീക്ഷിച്ചുവരികയായിരുന്നു. പരിസരത്തെ ഒരു വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രമേശനാണ് ഫോട്ടോ എടുക്കാന്‍ പറഞ്ഞതെന്ന് പ്രദേശവാസികളോട് പറഞ്ഞത്.
തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ രമേശന് കഴിഞ്ഞ രണ്ടുവര്‍ഷമായി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് രമേശനെ അറസ്റ്റുചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയപ്പോള്‍ ഇവിടെനിന്ന് വ്യാജ വാറ്റും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
അതേസമയം ഇയാള്‍ നിരവധി കുട്ടികളെ ഇത്തരത്തില്‍ പീഡനത്തിനിരയാക്കിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കടയില്‍ വരുന്ന കുട്ടികള്‍ക്ക് മിഠായി നല്‍കിയാണ് പീഡിപ്പിച്ചിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: