മുംബയ് : ഇന്ത്യന്‍ ക്രിക്കറ്റ് നായകന് രോഹിത് ശര്‍മ്മയെ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.അടുത്ത മാസത്തെ വെസ്റ്റിന്‍ഡീസ് പരമ്പര വരെയാകും രോഹിതിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഉണ്ടാവുകയെന്നാണ് വാര്‍ത്ത.
വിന്‍ഡീസ് പര്യടനം കഴിഞ്ഞ് സെലക്ടര്‍മാര്‍ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കും. രോഹിതിന്റെ പ്രായവും മോശം ഫോമും താരത്തിന് തിരിച്ചടിയാണ്.
ജൂലൈ 12 ന് ആരംഭിക്കുന്ന പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ആണ് ഉണ്ടാവുക. 2022-ല്‍ രോഹിത് ടെസ്റ്റ് നായകനായ ശേഷം ഇന്ത്യ 10 ടെസ്റ്റുകള്‍ കളിച്ചു. മൂന്ന് ടെസ്റ്റുകള്‍ താരത്തിന് നഷ്ടമായി. 7 ടെസ്റ്റുകളില്‍ നിന്ന് 390 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മ്മ നേടിയത്.11 ഇന്നിംഗ്സുകളില്‍ നിന്ന് ഒരു സെഞ്ചുറി മാത്രമാണ് നേടിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: